'തിരിഞ്ഞു നോക്കരുത്, നീ ആ വഴിക്ക് പോകുന്നില്ല'; ചിത്രങ്ങളുമായി ഭാവന

ലോക്ക്ഡൗൺ സമയത്ത് കൂടിയ ഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് താരം ജിമ്മിലേക്ക് തിരിച്ചെത്തിയത്
ഭാവന/ ഇൻസ്റ്റ​ഗ്രാം
ഭാവന/ ഇൻസ്റ്റ​ഗ്രാം

ലയാള സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ ആക്റ്റീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൽ ജിമ്മിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ലോക്ക്ഡൗൺ സമയത്ത് കൂടിയ ഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് താരം ജിമ്മിലേക്ക് തിരിച്ചെത്തിയത്. 

തിരിഞ്ഞു നോക്കരുത്, നീ ആ വഴിക്ക് പോകുന്നില്ല എന്നാണ് തടി കൂടരുത് എന്ന് സൂചിപ്പിച്ചുകൊണ്ട് ഭാവന കുറിച്ചത്. ഇതിനൊപ്പം ജിമ്മിൽ നിന്നുള്ള മിറർ സെൽഫിയും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.  ലോക്ക്ഡൗൺ സമയത്ത് തനിക്ക് തടികൂടിയതായി ഭാവന പറഞ്ഞിരുന്നു. തുടർന്ന് തടി കുറയ്‍ക്കാൻ വര്‍ക്ക് ഔട്ട് തുടങ്ങിയതായും താരം വ്യക്തമാക്കി. 

ൻസ്‍പെക്ടര്‍ വിക്രം എന്ന കന്നഡ സിനിമയാണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയില്‍ ഭാവനയുടെ നായകനായി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com