'കോളജ് കാലത്തെ ഫോട്ടോകള്‍ എന്നെ പേടിപ്പിക്കാറുണ്ട്, അതെല്ലാം ഇല്ലാതാവാന്‍ ആഗ്രഹിക്കുന്നു'; തുറന്നു പറഞ്ഞ് പരിണിതി ചോപ്ര

അനാരോഗ്യകരമായ ആ കാലത്തിന്റെ ഓര്‍മകള്‍ മായ്ച്ചുകളയാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം പറയുന്നത്
പരിണീതി, കോളജ് പഠനകാലത്ത്, ശരീരഭാരം കുറഞ്ഞതിന് ശേഷം/ ഫേയ്സ്ബുക്ക്
പരിണീതി, കോളജ് പഠനകാലത്ത്, ശരീരഭാരം കുറഞ്ഞതിന് ശേഷം/ ഫേയ്സ്ബുക്ക്

കോളജ് പഠനകാലത്തെ ഫോട്ടോകള്‍ കാണാന്‍ പോലും ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി പരിണിതി ചോപ്ര. ആ സമയത്ത് പരിണിതിക്ക് ശരീരഭാരം കൂടുതലായിരുന്നു. അനാരോഗ്യകരമായ ആ കാലത്തിന്റെ ഓര്‍മകള്‍ മായ്ച്ചുകളയാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം പറയുന്നത്. പരിണിതിയുടെ പുതിയ ചിത്രം ദി ഗേള്‍ ഓണ്‍ ദി ട്രെയിനില്‍ അംനേഷ്യ ബാധിച്ച പെണ്‍കുട്ടിയായാണ് പരിണിതി എത്തുന്നത്. കഥാപാത്രത്തെപ്പോലെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടം മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് കോളജ് കാലഘട്ടത്തിലെ അമിതഭാരം അസ്വസ്ഥയാക്കുന്നതായി താരം പറഞ്ഞത്. 

അമിതമായി ശരീരഭാരമുണ്ടായിരുന്ന ആ കാലഘട്ടം ഇല്ലാതാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കോളജ് കാലത്തെക്കുറിച്ചാണ് പറയുന്നത്. ഞാന്‍ വളരെ അണ്‍ഹെല്‍ത്തി ആയിരുന്നു, വളരെ വലുത്. എനിക്കത് കാണാന്‍ പോലും പറ്റില്ല. ഇന്ന് ജീവിതത്തെയും ആരോഗ്യത്തേയും ഞാന്‍ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ ആ കാലഘട്ടം മായ്ച്ചുകളയാനാണ് ആഗ്രഹിക്കുന്നത്. എന്നെ ഭയപ്പെടുത്തുന്ന ആ ചിത്രങ്ങള്‍ ഇല്ലാതാവണമെന്ന് ആഗ്രഹിക്കുന്നു- പരിണിതി പറഞ്ഞു. എന്നാല്‍ ഇതല്ലാതെ തന്റെ ജീവിതത്തിലെ ഒരു മോശം അനുഭവവും ഇല്ലാതാവണമെന്ന് ചിന്തിക്കുന്നില്ലെന്നാണ് താരം പറയുന്നത്. മോശം അനുഭവങ്ങളില്‍ നിന്നാണ് ഇപ്പോഴത്തെ താനുണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

റിഭു ദാസ്ഗുപ്തയുടെ ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍ നെറ്റ്ഫഌക്‌സ് റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഇത്. ചിത്രത്തില്‍ അതിഥി റാവു ഹൈദാരി, കിര്‍തി കുല്‍ഹരി, അവിനാഷ് തിവാരി എന്നിവരും എത്തുന്നുണ്ട്. ഈ ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com