'സ്വന്തം മനസ്സറിയുന്ന, തന്റെ പാത കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പെൺകുട്ടി, നിന്നെക്കുറിച്ച് അഭിമാനിക്കുന്നു'; പ്രശംസിച്ച് സുപ്രിയ

പ്രണവിനും വിസ്മയക്കുമൊപ്പമുള്ള  ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്
പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം വിസ്മയയും പ്രണവും, വിസ്മ തന്റെ പുസ്തകവുമായി/ ഇൻസ്റ്റ​ഗ്രാം
പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം വിസ്മയയും പ്രണവും, വിസ്മ തന്റെ പുസ്തകവുമായി/ ഇൻസ്റ്റ​ഗ്രാം

മോഹൻലാലിന്റെ മകൾ വിസമയയുടെ പുസ്തകം മികച്ച പ്രതികരണമാണ് നേടുന്നത്. ഇതിനോടകം താരപുത്രിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ സുപ്രിയ മേനോൻ വിസ്മയയെക്കുറിച്ച് എഴുതിയ വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. സ്വന്തം മനസ് അറിയുന്ന തന്റേതായ വഴി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയാണ് വിസ്മയ എന്നാണ് സുപ്രിയ ഇൻസ്റ്റ​ഗ്രാമിൽ കുറിക്കുന്നത്. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് സ്പർശിക്കുന്നതും തെളിമയാർന്നതുമായ ഒരു യുവ എഴുത്തുകാരിയുടെ മുതിർന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണെന്നും കൂട്ടിച്ചേർത്തു. പ്രണവിനും വിസ്മയക്കുമൊപ്പമുള്ള  ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. 

സുപ്രിയയുടെ കുറിപ്പ് വായിക്കാം

ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എഴുത്തുകാരിയായതിൽ അഭിനന്ദിക്കുന്നു മായാ! എന്നെ സംബന്ധിച്ച് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് സ്പർശിക്കുന്നതും തെളിമയാർന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിർന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണ്. കുറച്ച് തവണയെ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ ഒരു പെൺകുട്ടിയെന്ന നിലയിൽ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു. പ്രശസ്ത വ്യക്തിത്വങ്ങളായ, മോഹൻലാലിനെയും സുചിത്രയെയും പോലുള്ള ബ്രില്യന്റ് ആയ മാതാപിതാക്കളുണ്ടായിരിക്കെ, അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ചിലതിന്റെ ക്രെഡിറ്റ് കുടുംബമെന്ന നിലയിൽ സ്നേഹിക്കുകയും അറിയുകയും ചെയ്ത അത്ഭുതകരമായ മാതാപിതാക്കൾക്ക് ലഭിക്കും. ഇത്രയും അത്ഭുതകരമായി നിൽക്കുന്ന കുട്ടികളെ വളർത്തിയതിൽ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങൾ. പോകൂ, ആ സ്‌പോട്‌ലൈറ്റിൽ നിൽക്കൂ മായാ. ഈ ലോകം സ്റ്റാർഡസ്റ്റുകളുടെ ഗ്രെയിനുകളാൽ നിർമിക്കപ്പെട്ടതാണ്. ഒപ്പം സ്‌പോട്‌ലൈറ്റുകൾ നിങ്ങളിലാണ്. നമ്മൾ ഒന്നിച്ച് ഈ ചിത്രം മാത്രമാണ് കയ്യിലുള്ളത്. ആ കൈയെഴുത്ത് നോട്ടിന് നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com