ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് 'തല'യുടെ സൈക്കിൾ യാത്ര, സൂപ്പർതാരം ഇതുവരെ താണ്ടിയത് 30,000 കിലോമീറ്റർ; ചിത്രങ്ങൾ

ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഇടവേള എടുക്കുമ്പോഴെല്ലാം വിവിധ സ്ഥലങ്ങളിലേക്ക് തല യാത്ര പോകാറുണ്ടെന്നാണ് സുരേഷ് കുമാറിന്റെ കുറിപ്പിൽ പറയുന്നത്
സൈക്കിൾ യാത്രക്കിടയിൽ അജിത്ത്/ ഇൻസ്റ്റ​ഗ്രാം
സൈക്കിൾ യാത്രക്കിടയിൽ അജിത്ത്/ ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള സൂപ്പർതാരങ്ങളിൽ ഒരാളാണ് തല അജിത്ത്. ആരാധകർക്കിടയിൽ നിൽക്കുമ്പോഴും തന്റെ ഇഷ്ടങ്ങളുമായി മുന്നോട്ടുപോവാൻ അജിത്ത് മടിക്കാറില്ല. ഇപ്പോൾ ചെന്നൈയിൽ നിന്ന് കൊൽക്കത്തവരെ സൈക്കിളിൽ യാത്ര നടത്തിയിരിക്കുകയാണ് അജിത്ത്. തന്റെ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര. സൈക്കിളിസ്റ്റും അജിത്തിന്റെ സുഹൃത്തുമായ സുരേഷ് കുമാറാണ് അജിത്തിന്റെ യാത്ര വിശേഷങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

കറുത്ത ​ഗിയർ സൈക്കിളിലാണ് താരത്തിന്റെ യാത്ര. അജിത്തിന്റെ ഹോബികളിൽ ഒന്നാണ് സൈക്കിളിങ്. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഇടവേള എടുക്കുമ്പോഴെല്ലാം വിവിധ സ്ഥലങ്ങളിലേക്ക് തല യാത്ര പോകാറുണ്ടെന്നാണ് സുരേഷ് കുമാറിന്റെ കുറിപ്പിൽ പറയുന്നത്. ഇതിനോടകം തങ്ങൾ ഒരുമിച്ച് 30,000 കിലോമീറ്റർ സൈക്കിൾ ചവിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അജിത്ത് കുമാറിന്റെ കുറിപ്പ് വായിക്കാം

അങ്ങനെ ആരുമാകട്ടെ... പ്രശസ്തിയോ, അധികാരമോ, പണമോ മാത്രമല്ല. അവരും നമ്മളെ പോലെ സാധാരണക്കാരാണ്. ചിലർ ശ്രദ്ധാകേന്ദ്രമാകാൻ ആ​ഗ്രഹിക്കുന്നവരാകും,എന്നാൽ ചിലർ ഏകാന്തത ആസ്വദിക്കുന്ന സ്വകാര്യ വ്യക്തികളുമാണ്. നിർഭാഗ്യവശാൽ, മിക്കപ്പോഴും സ്വകാര്യത എന്ന അവകരുടെ അവകാശം പരുഷമായി തട്ടിയെടുക്കപ്പെടുന്നു, എല്ലായ്പ്പോഴും, അവരുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങളിൽ പോലും വേട്ടയാടുകയും ബുദ്ധിമുട്ടിക്കുകയും പിന്തുടരുകയും ചെയ്യുന്നു.

‘ തല’ അജിത്തിനൊപ്പമുള്ള 15 വർഷത്തെ അവിസ്മരണീയമായ സൈക്ലിംഗ് പര്യവേഷണങ്ങളിൽ, തന്റെ പ്രിയപ്പെട്ട ഹോബികളിലൊന്നായ സൈക്ലിംഗിൽ ഒരു മണിക്കൂറെങ്കിലും സ്വന്തമാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രയത്നം ഞാൻ കണ്ടതാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ വീണു കിട്ടുന്ന സമയത്ത് അദ്ദേഹം ഇന്ത്യ കാണുന്നു. ഹൈദരാബാദ്, വിശാഖ്, കോയമ്പത്തൂർ, കൂർഗ്, തിരുപ്പതി, കുറച്ച് ഇടങ്ങൾ മാത്രം പരാമർശിക്കുന്നു.

അദ്ദേഹത്തിന് സൈക്കിളിങ്ങിനോടുള്ള അര്‍പ്പണ മനോഭാവവും കഠിനാധ്വാനവും കണ്ട് ഞാന്‍ അമ്പരന്നിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. ഞങ്ങള്‍ ഒന്നിച്ച് 30,000 കിലോമീറ്ററില്‍ അധികം സൈക്ലിങ് നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ആയിരക്കണക്കിന് ദൂരം താണ്ടാന്‍ കാത്തിരിക്കുകയാണ്. ഇതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് എന്തെന്നാല്‍ ഹോബി ഉണ്ടാവുക എന്നത് ഒരാളുടെ ജീവിതത്തില്‍ എത്ര പ്രധാനപ്പെട്ടതാണ് എന്നാണ്. ഇതിലൂടെ ജീവിതം എളുപ്പമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com