നടി അഹാന കൃഷ്ണക്ക് കോവിഡ്; വിഡിയോ പങ്കുവെച്ച് താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2021 11:09 AM |
Last Updated: 01st January 2021 11:17 AM | A+A A- |
അഹാന കൃഷ്ണ/ ഇൻസ്റ്റഗ്രാം
നടി അഹാന കൃഷ്ണക്ക് കോവിസ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ താന്‍ ക്വാറന്റീനിലാണെന്നും അഹാന വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് പോസിറ്റീവായി. അതിനു ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാമെന്നുമാണ് താരം പറഞ്ഞത്.
2020 ൽ തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്. മാലിദ്വീപിൽ പോയി, ചിക്കൻ പോക്സ് വന്നു, കൊറോണ വൈറസ്, ലോക്ഡൗൺ, യുട്യൂബ് ചാനൽ, ലവ് ലെറ്റർ, സൈബർ ആക്രമണം, ഒരുപാട് സ്നേഹം, ഒരുപാട് വെറുപ്പ്, അപ്രതീക്ഷിത സിനിമകൾ–സൗഹൃദം, ഇപ്പോൾ കൊറോണ പോസിറ്റിവ്.- എന്നാണ് താരം പറഞ്ഞത്. വിഡിയോയ്ക്കിടയിൽ താരം ചുമക്കുന്നതും കാണാം.
ക്വാറന്റീനിലാണെങ്കിലും താരത്തിന് ആഘോഷങ്ങൾക്ക് കുറവുകളൊന്നുമില്ല. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ന്യൂയർ ആശംസകൾ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് സീക്വൻസ് വസ്ത്രത്തിൽ അതീവ സുന്ദരിയാണ് താരം. ഞാൻ ഐസൊലേഷനിലാണെങ്കിലും മനസ് പാർട്ടി ചെയ്യുകയാണ് എന്നാണ് താരം പറഞ്ഞത്.