തലകീഴായി നിന്ന് വരച്ചത് ജയസൂര്യയുടെ ആറു ചിത്രങ്ങൾ, റെക്കോഡ്; ഫൈസലിന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2021 01:38 PM |
Last Updated: 01st January 2021 02:10 PM | A+A A- |
പുരസ്കാരവുമായി ഫൈസൽ, തലകീഴായി ചിത്രം വരക്കുന്നതിന്റെ വിഡിയോയിൽ നിന്ന്, ജയസൂര്യ/ ഇൻസ്റ്റഗ്രാം
തലകീഴായി നിന്ന് ജയസൂര്യയുടെ ആറു കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച കലാകാരന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം. വടകര സ്വദേശിയായ ഫൈസലിനെ തേടിയാണ് ദേശിയ അംഗീകാരം എത്തിയത്. ഹെഡ് സ്റ്റാന്റ് പൊസിഷനില്‍ ഏറ്റവും കൂടുതല്‍ പോര്‍ട്രെയ്റ്റ് വരച്ച റെക്കോഡാണ് ഫൈസൽ സ്വന്തമാക്കിയത്.
ഒന്നര മണിക്കൂറെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഫൈസല്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. തലകുത്തി നിന്ന് രണ്ട് കൈകളും ഉപയോഗിച്ചായിരുന്നു പടംവര. അതിമനോഹരങ്ങളാണ് ചിത്രങ്ങളെല്ലാം. ജയസൂര്യയെ കൂടാതെ നിരവധി ചിത്രങ്ങൾ തലകീഴായി നിന്ന് ഫൈസൽ വരച്ചിട്ടുണ്ട്.
ബിരുദ പഠനത്തിന് ശേഷം ലോക്ഡൗണ്‍ കാലത്താണ് ഫൈസല്‍ ചിത്രരചനയില്‍ സജീവമായത്. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ചിത്രങ്ങള്‍ ഫൈസല്‍ ഇതിനകം വരച്ചു കഴിഞ്ഞു. കൈകൾ കൊണ്ട് മാത്രമല്ല കാലുകൊണ്ടും പടംംവരക്കാൻ ഫൈസലിന് അറിയാം.