കൂടെ നില്‍ക്കാനായി ആരോടും കെഞ്ചരുത്, സ്വയം സ്നേഹിക്കുക; പുതുവർഷത്തിലെ പ്രിയയുടെ പ്രതിജ്ഞ

ന്യൂയർ സ്പെഷ്യൽ ചിത്രത്തിനൊപ്പമാണ് കുറിപ്പ്
പ്രിയ വാര്യർ/ ഇൻസ്റ്റ​ഗ്രാം
പ്രിയ വാര്യർ/ ഇൻസ്റ്റ​ഗ്രാം

പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങളുമായി നടി പ്രിയ വാര്യർ. ആരെയും പിന്തുടരില്ലെന്നും കൂടെ നിൽക്കാനായി ആരോടും യാചിക്കില്ലെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ന്യൂയർ സ്പെഷ്യൽ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

'ഈ വര്‍ഷം, ആരുടേയും പിന്നാലെ പോകരുത്, കൂടെ നില്‍ക്കാനായി ആരോടും കെഞ്ചരുത്, നിങ്ങളുടെ മൂല്യം മനസിലാക്കുക.പ്രിയപ്പെട്ടവർക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക'- പ്രിയ കുറിച്ചു. കറുത്ത വസ്ത്രം ധരിച്ച് ബീൻ ബാ​ഗിന് മുകളിലിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ മാണിക്യമലരായ പൂവെ ​ഗാനത്തിലെ ഒരു ചെറിയ രം​ഗത്തിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ പ്രിയ സ്വന്തമാക്കി. 'ശ്രീദേവി ബംഗ്ലാവ്  എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. തെന്നിന്ത്യൻ സിനിമയിലും ഇപ്പോൾ സജീവമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com