ശകുന്തളയായി സാമന്ത എത്തും; 'ശാകുന്തളം' വീണ്ടും സിനിമയാകുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2021 12:59 PM |
Last Updated: 03rd January 2021 12:59 PM | A+A A- |
സാമന്ത/ ചിത്രം: ഇൻസ്റ്റഗ്രാം
കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു. ചിത്രത്തിൽ സാമന്തയാണ് ശകുന്തളയായി വേഷമിടുന്നത്. ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക.
ശകുന്തളയുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം എന്നാണ് സൂചന. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം ഈ വർഷാവസാനം ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ഗുണശേഖർ.