'അവൻ എനിക്ക് തരുന്ന പ്രണയം മറ്റാർക്കും അനുഭവിക്കാനാവില്ല', പ്രണയചിത്രവുമായി റോഷ്നയും കിച്ചുവും
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2021 03:37 PM |
Last Updated: 03rd January 2021 03:37 PM | A+A A- |
കിച്ചുവും റോഷ്നയും/ ഫേയ്സ്ബുക്ക്
നടൻ കിച്ചു ടെല്ലസും നടി റോഷ്ന അന്ന റോയും നവംബറിലാണ് വിവാഹിതരായത്. വർഷങ്ങൾ നീണ്ട് പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഒന്നിച്ചുള്ള ആദ്യ ന്യൂ ഇയർ ഇരുവരും ആഘോഷമാക്കിയിരിക്കുകയാണ്, മനോഹരമായ പ്രണയചിത്രത്തിനൊപ്പമാണ് താരം ന്യൂ ഇയർ ആശംസകൾ പങ്കുവെച്ചത്.
കിച്ചുവും റോഷ്നയും ആലിംഗനം ചെയ്തു നിൽക്കുന്നതാണ് ചിത്രം. ഇരുവരുടേയും പ്രണയത്തിനൊപ്പം ടാറ്റൂവും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്. മനോഹരമായ കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പുതിയ വർഷം, പുതിയ സ്വപ്നങ്ങൾ, പുതിയ അവസരങ്ങൾ. അവൻ എനിക്ക് തരുന്ന പ്രണയം മറ്റാർക്കും അനുഭവിക്കാനാവില്ല. അതുകൊണ്ടാണ് അവൻ സ്പെഷ്യലാകുന്നത്. ലവ് യൂ പ്രിയപ്പെട്ടവനെ- റോഷ്ന കുറിച്ചു.
New year..... New dreams... New chances.... Inframe : me &mine : @mojin_thinavilayil Costume : @...
Posted by Roshna Ann Roy on Saturday, January 2, 2021
മോജിൻ തിനവിളയിലാണ് ചിത്രം പകർത്തിയത്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു.