'ലോകത്തിന് റോസാപ്പൂവിന്റെ സു​ഗന്ധം', ​ഗൗതം കിച്ലുവിനൊപ്പം മഞ്ഞിൽ കളിച്ച് കാജൽ അ​ഗർവാൾ; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കാജൽ അ​ഗർവാളിന്റെ വെക്കേഷൻ ചിത്രങ്ങൾ
കാജൽ അ​ഗർവാളും ​ഗൗതം കിച്ലുവും/ ഇൻസ്റ്റ​ഗ്രാം
കാജൽ അ​ഗർവാളും ​ഗൗതം കിച്ലുവും/ ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ട താരമാണ് കാജൽ അ​ഗർവാൾ. ഭർത്താവ് ഗൗതം കിച്‍ലുവുമൊത്തുള്ള താരത്തിന്റെ ആദ്യ പുതുവർഷമായിരുന്നു ഇത്. ഹിമാചലിന്റെ തണുപ്പിലാണ് താരം ന്യൂ ഇയർ ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കാജൽ അ​ഗർവാളിന്റെ വെക്കേഷൻ ചിത്രങ്ങൾ. 

​ഗൗതം കിച്ലുവിനൊപ്പമുള്ളതും ​മഞ്ഞിൽ കളിക്കുന്നതിന്റേയും ചിത്രങ്ങളാണ് കാജൽ പങ്കുവെച്ചത്. കുടുംബവുമൊത്തായിരുന്നു കാജല്‍ അഗര്‍വാള്‍ ഇത്തവണ പുതുവത്സരം ആഘോഷിച്ചത്. കഴിഞ്ഞു വർഷത്തെക്കുറിച്ചുള്ള നീണ്ട കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ കുടുംബത്തിനും പ്രതിസന്ധി ഘട്ടങ്ങളിൽ കൂട്ടു നിന്നവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. 2021 നെക്കുറിച്ചുള്ള പ്രതീക്ഷകളും താരം പങ്കുവച്ചു. 

ഹിമാചൽ പ്രദേശിലെ കുഫ്രി ഹിൽ സ്റ്റേഷനിലാണ് കാജൽ അ​ഗർവാളിന്റെ ആഘോഷം. മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്തെക്കുറിച്ച് മനോഹരമായ കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ജനുവരി ആണ്, ലോകത്തിന് റോസാപ്പൂവിന്റെ ഗന്ധം. സൂര്യപ്രകാശം സ്വര്‍ണത്തരിപോലെയാണ്, മഞ്ഞുവീഴ്‍ചയുള്ളതും പുൽമേടുകളുള്ളതുമായ കുന്നിൻമുകളിൽ തിളങ്ങുന്നു- എന്നാണ് താരം കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com