രാവിലെ 9മുതല്‍ രാത്രി 9വരെ; ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; തീയേറ്ററുകള്‍ തുറക്കുന്നതില്‍ മാര്‍ഗനിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 09:30 PM |
Last Updated: 04th January 2021 09:30 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ 9 മുതല്‍ രത്രി 9വരെയാണ് തീയേറ്ററുകള്‍ തുറക്കേണ്ട സമയം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രം ആളുകളെ ഇരുത്തണം. ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് നിര്‍ബന്ധമാണ്.
എന്നാല്‍ ചലച്ചിത്ര പ്രദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ഉടമകള്‍. തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും.
ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കാന്‍ പറ്റില്ല എന്ന നിലപാടിലാണ് ഉടമകളുള്ളത്. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.