നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 03:37 PM |
Last Updated: 04th January 2021 03:37 PM | A+A A- |

കൃഷ്ണകുമാറിന്റെ വീട്ടില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ്/ സിസി ടിവി ദൃശ്യം
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് യുവാവ് അതിക്രമിച്ച് വീട്ടില്‍ കയറിയതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. രാത്രി ഒന്‍പതരയോടെ ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വക്കുകയായിരുന്നു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗേറ്റ് തുറക്കാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ഗേറ്റ് ചാടി അകത്തു കയറി വാതിലില്‍ ചവിട്ടുകയായിരുന്നെന്നും തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പത്ത് മിനിറ്റിനുള്ളില്‍ തന്നെ വീട്ടിലെത്തിയ പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാര്‍ പറഞ്ഞു. യുവാവിന്റെ വീട്ടില്‍ വിവരം അറിയിച്ചെങ്കിലും വീട്ടുകാര്‍ യുവാവിനെ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നടന്‍ പറഞ്ഞു.