'എനിക്ക് മത്സരത്തേക്കാള്‍ ശ്രദ്ധ നിങ്ങളിലാണ്', ഹോട്ട് സീറ്റില്‍ ഇരുന്നു ബിഗ് ബിയെ 'പഞ്ചാരയടിച്ച്' മത്സരാര്‍ത്ഥി, എന്നിട്ടും നേടി ഒരു കോടി; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 11:22 AM |
Last Updated: 04th January 2021 11:31 AM | A+A A- |
കോൻ ബനേക ക്രോർപതി ഷോയിൽ നേഹയും അമിതാഭ് ബച്ചനും/ വിഡിയോ സ്ക്രീൻഷോട്ട്
ഒരു കോടി രൂപയെന്ന സ്വപ്‌നസാക്ഷാത്കാരത്തിലും ഡോക്ടര്‍ നേഹ ഷായുടെ ശ്രദ്ധ മുഴുവന്‍ ഷോയുടെ അവതാരകന് അമിതാഭ് ബച്ചനിലായിരുന്നു. പ്രമുഖ ടൊലിവിഷന്‍ ഷോ ആയ കോന്‍ ബനേക ക്രോര്‍ പതിയിലെ ഈ സീസണിലെ നാലാമത്തെ വമ്പന്‍ വിജയിയായിരിക്കുകയാണ് നേഹ. എന്നാല്‍ കോടീശ്വരനായതിനേക്കാള്‍ നേഹ ആസ്വദിച്ചത് തന്റെ പ്രിയ താരത്തിനൊപ്പമുള്ള നിമിഷങ്ങളാണ്. പാട്ടുപാടിയും സൂപ്പര്‍ ഡയലോഗടിച്ചും ബിഗ് ബിയെ 'വീഴ്ത്താന്‍' നോക്കുന്ന നേഹയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സോണി ടെലിവിഷനാണ് ഷോയുടെ പ്രൊമോ വിഡിയോ പുറത്തുവിട്ടത്. ഒരു കോടി ഉറപ്പിച്ച നേഹ ഏഴ് കോടി എന്ന മാന്ത്രിക സംഖ്യയുടെ അരികിലാണ്. അടുത്ത ആഴ്ചയാണ് ഏഴ് കോടിയുടെ ചോദ്യത്തെ നേരിടുക. എന്നാല്‍ ഇതിന്റെ ടെന്‍ഷനൊന്നും നേഹയ്ക്കില്ല. ഹോട്ട് സീറ്റിലിരിക്കുന്നുകൊണ്ട് തന്റെ 'പ്രണയം' പറഞ്ഞ് അമിതാഭ് ബച്ചനെ കുഴപ്പിക്കുകയാണ് ഡോക്ടര്‍.
AB and our contestant DR. NEHA SHAH share a few lighthearted moments. Watch her on the hotseat, next week on #KBC12 at 9PM only on Sony TV.@SrBachchan @SPNStudioNEXT pic.twitter.com/kXOmIs2LGX
— sonytv (@SonyTV) January 3, 2021
ജിസ്‌കാ മുജെ താ ഇന്തസാര്‍ എന്ന ഗാനം പാടുന്ന നേഹയേയും വിഡിയോയില്‍ കാണാം. അതുകേട്ട് ഇഷ്ടപ്പെട്ട ആള്‍ക്കു വേണ്ടിയാണോ പാട്ടുപാടുന്നത് എന്ന് ബിഗ് ബി ചോദിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി പാടിയതാണെന്നായിരുന്നു മറുപടി. എന്റെ വിവാഹം കഴിഞ്ഞെന്നു പറഞ്ഞപ്പോള്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടതായിരുന്നു എന്നാണ് നേഹ പറഞ്ഞത്. ഒരു കോടി സ്വന്തമാക്കിയതിന് ശേഷം തന്റെ ഇഷ്ടം പറഞ്ഞുകൊണ്ട് അമിതാഭ് ബച്ചന് ഫ്‌ളൈയിങ് കിസ് നല്‍കുന്നതും വിഡിയോയില്‍ കാണാം. തനിക്ക് മത്സരത്തേക്കാള്‍ ശ്രദ്ധ ബിഗ് ബിയിലാണെന്നും നേഹ തുറന്നു പറയുന്നുണ്ട്. എന്തായാലും സൂപ്പര്‍താരവും ആരാധികയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. ഇതിന് മുന്‍പ് ഈ സീസണില്‍ മൂന്ന് സ്ത്രീകള്‍ ഒരു കോടി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആര്‍ക്കും ഏഴ് കോടിയുടെ ജാക്ക്‌പോട്ട് അടിച്ചില്ല.