പുതുവർഷം കേരളത്തിൽ ആഘോഷിച്ച് സൊനാക്ഷി സിൻഹ; മനോഹര ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 05:29 PM |
Last Updated: 04th January 2021 05:29 PM | A+A A- |
സൊനാക്ഷി സിൻഹ/ ഫേയ്സ്ബുക്ക്
പുതുവർഷം കേരളത്തിൽ ആഘോഷിച്ച് ബോളിവുഡ് നടി സൊനാക്ഷി സിൻഹ. താരം തന്നെയാണ് കേരളത്തിലെ അവധിക്കാലത്തിന്റെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കായലിനരികെ ഇരുന്ന് കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്റേയും ഹൗസ് ബോട്ടിൽ നിന്നുള്ള സുന്ദര ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്, കേരളം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ.
2020 വർഷാവസാനമാണ് സൊനാക്ഷി കേരളത്തിൽ എത്തുന്നത്. തുടർന്ന് വർഷാവസാന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കായലും മരങ്ങളും തെളിഞ്ഞ ആകാശവുമുള്ള ചിത്രങ്ങൾ ആരാധകരുടെ മനസു കീഴടക്കുകയാണ്. അതിനിടെ മാലിദ്വീപിലാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം ആയോധന കലയായ കളരി പഠിക്കാനും ചിലർ ഉപദേശിക്കുന്നുണ്ട്.
അടുത്തിടെ താരം മാലിദ്വീപിലേക്കും യാത്ര പോയിരുന്നു. അവിടെനിന്നുള്ള താരത്തിന്റെ മനോഹര ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കിയിരുന്നു.
ബോളിവുഡ് നടി മല്ലിക ഷരാവത്തിന്റെ പുതുവർഷ ആഘോഷവും കേരളത്തിലായിരുന്നു. കോവളത്തെ ബീച്ചിലായിരുന്നു താരത്തിന്റെ ആഘോഷം. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.