'എത്ര തിരക്കുണ്ടെങ്കിലും എന്നും വ്യായാമം'; ലാലേട്ടന്റെ ഫുൾ ബോഡി വർക്കൗട്ട് വിഡിയോ വൈറൽ 

ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക, എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ക്ഷൻ സീക്വൻസുകളിലെ നടൻ മോഹൻലാലിന്റെ പ്രകടനം കണ്ട് ആവേശം കൊള്ളാത്ത മലയാളികൾ ചുരുക്കമാണ്. മെയ്വഴക്കത്തിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്ന അസാമാന്യ പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ വർക്കൗട്ട് വിഡിയോ പങ്കുവച്ച് വ്യായാമത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചിരിക്കുകയാണ് താരം. 

‘മോട്ടിവേഷനാണ് എന്തും തുടങ്ങാൻ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക’, എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്. എത്ര തിരക്കുണ്ടെങ്കിലും എന്നും വ്യായാമം ചെയ്യാൻ താൻ ശ്രമിക്കാറുണ്ടെന്ന് പറഞ്ഞാണ് വിഡിയോയിലേക്ക് കടക്കുന്നത്. ജിമ്മിലേയ്ക്ക് എത്തുന്നതും തുടർന്ന് ഫിറ്റ്നസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് ഉള്ളടക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com