ഫോട്ടോഷൂട്ടിനിടെ കാൽ വഴുതി പുഴയിലേക്ക്; നടി ഹണി റോസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 10:08 AM |
Last Updated: 05th January 2021 10:08 AM | A+A A- |
ഹണി റോസ് /വിഡിയോ സ്ക്രീൻഷോട്ട്
ഫോട്ടോഷൂട്ടിനിടെ നടി ഹണി റോസിന് അപകടം. പുഴയോരത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ താരത്തിന്റെ കാൽവഴുതി. പാറയിൽ ചവിട്ടി നടക്കുന്നതിനിടെ നടി കാൽ വഴുതി പുഴയിലേക്ക് വീഴാൻ പോകുന്നതാണ് വിഡിയോയിലുള്ളത്. സാരി ധരിച്ചുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടമുണ്ടായത്.
പാറകൾക്കിടയിലൂടെ നടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോകുന്നതിനിടെ കാൽവഴുതിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് ഹണിയെ കൈ പിടിച്ച് കയറ്റാൻ ശ്രമിക്കുന്നുണ്ട്. തല പാറയിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് താരം രക്ഷപെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലടക്കം വൈറലായി.