അത് തെറ്റുപറ്റിയത്, നടി തന്യ മരിച്ചിട്ടില്ല; ഗുരുതരാവസ്ഥയിലെന്ന് മാനേജർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 10:34 AM |
Last Updated: 05th January 2021 10:37 AM | A+A A- |

തന്യ റോബർട്ട് /ഫയല്‍ ചിത്രം
ഹോളിവുഡ് നടി തന്യ റോബർട്ട് മരിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റ്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള നടിയുടെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രിയോടെ തന്യ മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നടിയുടെ മാനേജർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പിന്നീട് ഈ വാർത്ത തെറ്റാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്ന് മാനേജൻ മൈക്ക് പിങ്കിൾ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.
ജെയിംസ് ബോണ്ട് സിനിമയായ "എ വ്യൂ ടു എ കിൽ", ടിവി സീരീസ് "ദാറ്റ് 70സ് ഷോ" എന്നിവയിലൂടെ പ്രശസ്തയായ നടിയാണ് തന്യ. ക്രിസ്മസ് രാത്രി വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോൾ തളർന്നുവീണതിനെത്തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 65 കാരിയായ നടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്.