'മിസ് യൂ പപ്പാ' ; ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മിയുടെ പിറന്നാള്‍ ആശംസ
By സമകാലിക മലയാളം ഡെസ്ക് | Published: 05th January 2021 11:47 AM |
Last Updated: 05th January 2021 11:47 AM | A+A A- |
ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
മലയാളത്തിന്റെ പ്രിയനടന് ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ കുറിച്ച് മകള്‍ ശ്രീലക്ഷ്മി. അച്ഛനൊപ്പം കുട്ടിക്കാലത്ത് പകര്‍ത്തിയ ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മി ആശംസകള്‍ കുറിച്ചത്. 'ഹാപ്പി ബര്‍ത്ത്ഡേ പപ്പാ' എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു എന്നും ഒത്തിരി മിസ് ചെയ്യുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം ശ്രീലക്ഷ്മി കുറിച്ചു. ഇതേ ചിത്രം ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ളത് എന്ന അടിക്കുറിപ്പോടെ മുമ്പും ശ്രീലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.
അവതാരകയും നടിയുമായ ശ്രീലക്മി ജഗതി ശ്രീകുമാറിന് കലയിലുണ്ടായ മകളാണ്. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു. 2019 നവമ്പറിലായിരുന്നു ജിജിനുമൊത്തുള്ള ശ്രീലക്ഷ്മിയുടെ വിവാഹം.