അയല്‍ക്കാരായി ബിഗ് ബിയും ഹൃതിക്കും, മൂന്ന് നിലകളിലായി പുത്തന്‍ വീട്; 39 കോടി രൂപയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ജാന്‍വി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 05:01 PM |
Last Updated: 05th January 2021 05:01 PM | A+A A- |
ജാന്‍വി കപൂര്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
മുംബൈയിലെ ജുഹുവില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. 39 കോടി രൂപയ്ക്കാണ് നടി പുതിയ വീട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിലകളാണ് വീടിനായി ജാന്‍വി വാങ്ങിയത്.
ജുഹുവിലുള്ള അരായ ബില്‍ഡിങ്ങിലെ 14,15,16 നിലകളാണ് ജാന്‍വി സ്വന്തമാക്കിയത്. ഡിസംബര്‍ ഏഴിന് വീട് ബുക്ക് ചെയ്‌തെന്നും 10-ാം തിയതി കരാറെഴുതി സ്വന്തം പേരിലാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.
നിലവില്‍ അച്ഛന്‍ ബോണി കപൂറിനും അനിയത്തി ഖുശി കപൂറിനും ഒപ്പമാണ് നടി താമസിക്കുന്നത്. പുതിയ വീട്ടിലേക്ക് മാറുന്നതോടെ അമിതാഭ് ബച്ചന്‍ അടക്കമുള്ളവരാണ് ജാന്‍വിയുടെ അയല്‍ക്കാരായി മാറുന്നത്. അജയ് ദേവ്ഗണ്‍, ഹൃതിക് റോഷന്‍ തുടങ്ങി ജാന്‍വിയുടെ ബന്ധു കൂടിയായ നടന്‍ അമില്‍ കപൂര്‍ വരെ ഇവിടെ താമസിക്കുന്നുണ്ട്.