വീട്ടിലെ 'സീരിയല്‍ ചില്ലേഴ്‌സ്'; വളര്‍ത്തുനായക്കൊപ്പം അനുഷ്‌ക, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 11:11 AM |
Last Updated: 05th January 2021 11:11 AM | A+A A- |
അനുഷ്‌ക ശര്‍മ്മ/ചിത്രം: ഇന്‍സ്റ്റഗ്രാം
കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതിമാരായ വിരാട് കൊഹ് ലിയും അനുഷ്‌ക ശര്‍മ്മയും. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ഇടയ്ക്കിടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്ന ഒരു ചിത്രമാണ് അനുഷ്‌ക പങ്കുവച്ചിരിക്കുന്നത്.
വീട്ടിലെ സീരിയല്‍ ചില്ലേഴ്‌സ് എന്ന അടിക്കുറിപ്പിനൊപ്പമാണ് പടം പങ്കുവച്ചത്. നിലത്തുകിടക്കുന്ന് വിശ്രമിക്കുകയാണ് ഇരുവരും. നേരത്തെ ജിമ്മില്‍ സമയം ചിലവിടുന്ന വിഡിയോകള്‍ അനുഷ്‌ക ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ പങ്കുവച്ചിരുന്നു. ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയായിരുന്നു ഇത്.
ഈ വര്‍ഷം ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ എത്തുന്ന സന്തോഷം താരദമ്പതികള്‍ പങ്കുവച്ചത്.