ബലൂണിന്റെ കാറ്റഴിച്ചുവിട്ടു, നവ്യയുടെ ശബ്ദം മാറി; വിഡിയോ വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 05:08 PM |
Last Updated: 06th January 2021 05:08 PM | A+A A- |
നവ്യ നായർ പങ്കുവെച്ച വിഡിയോയിൽ നിന്ന്
ഒരു ബലൂൺ മാത്രം മതി, നമ്മുടെ ശബ്ദം അപ്പാടെ മാറും. തമാശയാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. നടി നവ്യ നായരാണ് വിഡിയോ സഹിതം ഇത് തെളിയിച്ചത്. ഹീലിയം ബലൂണിന് നമ്മുടെ ശബ്ദം മാറ്റാനുള്ള കഴിവുണ്ടെന്നാണ് താരം പറയുന്നത്. ഇത് സാധ്യമാകില്ലെന്ന് താൻ തർക്കിച്ചു നോക്കിയെന്നും എന്നാൽ അവസാനം തന്റെ ശബ്ദം മാറിയെന്നുമാണ് താരം പറയുന്നത്.
ഹീലിയം ബലൂണിന് ശബ്ദം മാറ്റാനുള്ള കഴിവില്ല എന്നു ഞാൻ തർക്കിച്ചു, അവസാനം എന്റെ ശബ്ദം മാറി- എന്ന അടിക്കുറിപ്പിലാണ് നവ്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബലൂൺ വായിലേക്കാക്കി അതിലെ കാറ്റ് അഴിച്ചുവിടുന്ന നവ്യയെയാണ് വിഡിയോയിൽ കാണുന്നത്. ബലൂണിലെ കാറ്റ് മുഴുവൻ തീർന്നതോടെ ഞാൻ എന്താണ് സംസാരിക്കേണ്ടത് എന്ന് താരം പറയുന്നു. എന്നാൽ നമ്മൾ ഇതുവരെ കേൾക്കാത്ത ശബ്ദത്തിലാണ് താരം ഇത് പറയുന്നത്. തന്റെ ശബ്ദം മാറിയെന്ന് മനസിലാക്കിയതോടെ ഉറക്കെ ചിരിച്ചുകൊണ്ട് ബലൂണിന് ശബ്ദം മാറ്റാനുള്ള കഴിവുണ്ടെന്ന് സമ്മതിക്കുന്നുവെന്നും പറയുന്നുണ്ട്.
മേക്കപ്പ് ആർട്ടിസ്റ്റ് സജിത്തിന്റേയും സുജിത്തിന്റേയും പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ശബ്ദം മാറ്റൽ സംഭവിച്ചത്. പരിപാടിയിൽ നടി അനുശ്രീയും പങ്കെടുത്തിരുന്നു. ഞാൻ പറഞ്ഞില്ലേ മാറുമെന്ന് എന്നായിരുന്നു വിഡിയോയിൽ അനുശ്രീയുടെ കമന്റ്. എന്നാൽ ഇതിന് നവ്യ രസകരമായാണ് പ്രതികരിച്ചത്. പോടി കള്ളീ, അവൾ ട്രൈ ചെയ്തിട്ടു വന്നില്ല, വേറെ മുറിയിൽ പോയി പഠിച്ചിട്ട് വരാണ് എന്നായിരുന്നു മറുപടി. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം പേരും ആദ്യമായാണ് ഇതേക്കുറിച്ച് കേൾക്കുന്നത്.