ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ചലച്ചിത്രം

'മാധവൻ മയക്കുമരുന്നിനും മദ്യത്തിനും അടിമ, കരിയർ തകർത്തു'; ആരോപണത്തിന് മറുപടിയുമായി താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2021 10:25 AM  |  

Last Updated: 06th January 2021 10:25 AM  |   A+A A-   |  

0

Share Via Email

madhavan

മാധവൻ/ ഫേയ്സ്ബുക്ക്

 

തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ച ആൾക്ക് മറുപടിയുമായി മാധവൻ. താരം മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും അതാണ് കരിയർ തകർത്തത് എന്നുമായിരുന്നു ഇയാളുടെ ആരോപണം. ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് താരം തന്നെ മറുപടിയുമായി രം​ഗത്തെത്തിയത്. 

മാഡിയുടെ ആരാധകനായിരുന്നു ഞാന്‍. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയര്‍ തകര്‍ത്തത് തികച്ചും ഹൃദയഭേദകമാണ്‌. ബോളിവുഡില്‍ എത്തിയതിന് ശേഷമാണ് മാധവന്‍ നശിച്ചത് എന്നായിരുന്നു 'ആരാധകന്റെ കണ്ടെത്തൽ'. ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. അതോടെയാണ് താരത്തിന്റെ മറുപടി എത്തിയത്. 

ഓ.. ഇതാണോ നിങ്ങളുടെ രോഗനിര്‍ണ്ണയം? എനിക്ക് നിങ്ങള്‍ രോഗികളുടെ കാര്യം ആലോചിച്ച് വിഷമം തോന്നുന്നു. നിങ്ങള്‍ക്കാണ് ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമെന്ന് തോന്നുന്നു- മാധവൻ കുറിച്ചു. തന്നെക്കുറിച്ചുള്ള ആരോപണത്തിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. താരത്തിന് പിന്തുണയുമായി നിരവധി പേർ രം​ഗത്തെത്തി. ഒരു കാരണവുമില്ലാതെ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതിന് പിന്നാലെ ആ അക്കൗണ്ടു  തന്നെ അപ്രത്യക്ഷമായി. 

Oh .. So that’s your diagnoses ? I am worried for YOUR patients. . May be you need a Docs appointment. . https://t.co/YV7dNxxtew

— Ranganathan Madhavan (@ActorMadhavan) January 5, 2021

മാധവന്റെ പുതിയ ചിത്രം മാര ഓൺലൈനിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെ ജനുവരി എട്ടിനാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ദുൽഖർ സൽമാനും പാർവതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മാർട്ടിൻ പ്രക്കാട്ടിന്റെ ചാർളിയുടെ റീമേക്കാണ് ചിത്രം. 

TAGS
R Madhavan social media അപമാനിക്കാൻ ആരോപണം tweet reply

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആനമനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 
പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നുകടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)
ബരാക്ക്/ ട്വിറ്റർഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)
വിഡിയോ സ്ക്രീൻഷോട്ട്ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 
നന്ദു മഹാദേവ/ ഫേയ്സ്ബുക്ക്'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'
arrow

ഏറ്റവും പുതിയ

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

ഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)

ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 

'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം