'ഇങ്ങനെ കടിച്ചിട്ട് വലിക്കണം', പരിണീതിയെ കരിമ്പ് തിന്നാൻ പഠിപ്പിച്ച് അച്ഛൻ, വമ്പൻ പരാജയം; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 01:14 PM |
Last Updated: 06th January 2021 01:14 PM | A+A A- |
പരിണീതിയെ അച്ഛൻ കരിമ്പു തിന്നാൻ പഠിപ്പിക്കുന്നു/ ട്വിറ്റർ വിഡിയോയിൽ നിന്ന്
'അങ്ങനെയല്ല ടിഷ', ചെയ്യേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്തുകൊണ്ട് അച്ഛൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ ഒരു രക്ഷയുമില്ല. ഒരു കഷ്ണം പോലും കടിച്ചെടുക്കാൻ പരിണീതിക്കാവുന്നില്ല. സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ബോളിവുഡ് നടി പരിണീതി ചോപ്രയെ കരിമ്പു തിന്നാൻ പഠിപ്പിക്കുന്ന അച്ഛന്റെ വിഡിയോ ആണ്. താരം തന്നെയാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വമ്പൻ പരാജയമായിരുന്നു എന്നും താരം പറയുന്നുണ്ട്.
'ഐതിഹാസിക പരാജയം; ശരിയായ രീതിയില്‍ കരിമ്പു തിന്നുന്നു. ഇങ്ങനെയല്ല ടിഷ എന്നുള്ള ചീത്ത കേട്ടുകൊണ്ടിരിക്കുകയാണ്. അച്ഛനില്‍ നിന്ന് എന്തു പഠിക്കുമ്പോഴും പേടിയാവും. എല്ലാ കാര്യത്തിനും അച്ഛന്‍ വിദഗ്ധനാണ്'- പരിണിതി കുറിച്ചു. ഫാം ലൈഫ് എന്ന ഹാഷ്ടാഗിലാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ വളരെ എളുപ്പത്തിൽ കരിമ്പു കഴിക്കുമ്പോൾ ഒരു കഷ്ണം കടിച്ചെടുക്കാൻ കഷ്ടപ്പെടുന്ന പരിണിതിയെയാണ് വിഡിയോയിൽ കാണുന്നത്. തന്റെ പല്ലു പറിഞ്ഞു പോകുമോ എന്നും ഇടയ്ക്ക് താരം ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ന്യൂഇയർ ആഘോഷിക്കാനായി താരം സ്വന്തം നാടായ ചണ്ഡീഗഡിൽ എത്തിയത്. അതിനു പിന്നാലെ രസകരമായ ചിത്രവും താരം പങ്കുവെച്ചിരുന്നു. വീട്ടിൽ എത്തിയാൽ ആദ്യം ചെയ്യുന്നത് ഭക്ഷണം കഴിക്കുകയായിരിക്കും എന്നാണ് താരം കുറിച്ചത്.