'ഇങ്ങനെ ഒരേയൊരു ഭായ്ജാൻ', മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്; വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 12:21 PM |
Last Updated: 06th January 2021 12:21 PM | A+A A- |
മോഹൻലാലിനൊപ്പം പൃഥ്വിരാജ്/ ഫേയ്സ്ബുക്ക്
മലയാളികളുടെ ഇഷ്ട താരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും. ഇരുവരും ഒന്നിച്ച ലൂസിഫർ സൂപ്പർഹിറ്റായിരുന്നു. സിനിമകളുടെ ചർച്ചകൾക്കും മറ്റുമായി ഇരുവരും ഇടക്ക് കൂടിക്കാഴ്ച നടത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്. മോഹൻലാലിനൊപ്പം നിന്ന് സെൽഫി എടുക്കുന്ന ചിത്രം പൃഥ്വിരാജാണ് പങ്കുവെച്ചത്.
ലൂസിഫറിലെ ഡയലോഗിനൊപ്പമാണ് ഫോട്ടോ. ബസ് ഏക് ഇഷാര ഭായ്ജാൻ, ബസ് ഏക് എന്നാണ് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഇങ്ങനെ ഒരേയൊരു സഹോദരൻ മാത്രം എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ആരാധകരുടെ മനം കീഴടക്കുകയാണ് ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് തുടക്കമായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
Bas ek ishaara bhaijaan..bas ek! Mohanlal Pic courtesy: @sameer_hamsa
Posted by Prithviraj Sukumaran on Tuesday, January 5, 2021
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. ഇത് വലിയ വിജയം നേടിയതിന് പിന്നാലെയാണ് രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. ലൂസ്ഫറിലെ അണിയറ പ്രവർത്തകർ തന്നെയാണ് എമ്പുരാനായും ഒന്നിക്കുന്നത്. മുരളി ഗോപി എമ്പുരാനുള്ള കഥ ഒരുക്കുന്ന തിരക്കിലാണ്. ലൂസിഫറിനേക്കാൾ ഗംഭരമായിരിക്കും എമ്പുരാൻ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ആരാധകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.