'എനിക്കു വേണ്ടി ഒരാളെ കൊല്ലാവോ?' അനുപമ പരമേശ്വരന്റെ ഷോർട്ട്ഫിലിം; ടീസർ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 02:24 PM |
Last Updated: 07th January 2021 02:24 PM | A+A A- |
ഫ്രീഡം അറ്റ് മിഡ്‍നൈറ്റ് ടീസറിൽ നിന്ന്
അനുപമ പരമേശ്വരൻ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്ത്. ആര്‍ ജെ ഷാന്‍ സംവിധാനം ചെയ്ത 'ഫ്രീഡം അറ്റ് മിഡ്‍നൈറ്റ്' എന്ന ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ഹക്കിം ഷാജഹാന്‍ ആണ് ചിത്രത്തിലെ നായകൻ.
നവദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. നിഗൂഢത നിറച്ചുകൊണ്ടുള്ള ടീസർ ആരാധക ശ്രദ്ധ നേടുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം രണ്ടര ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.
സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അബ്‍ദുല്‍ റഹിം ആണ്. നിര്‍മ്മാണം അഖില മിഥുന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹിത്‍നാഥ് ഇ എന്‍. എഡിറ്റിംഗ് ജോയല്‍ കവി. പശ്ചാത്തല സംഗീതം ലിജിന്‍ ബാംബിനോ. മ്യൂസിക്247 ആണ് വിഡിയോ പുറത്തുവിട്ടത്.