'താടിയുടെ രഹസ്യം ഇതല്ലേ'; ഇച്ചാക്കയോട് മോഹന്‍ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്‌ 
മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ട്വിറ്റര്‍
മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ട്വിറ്റര്‍

മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ട് മോഹന്‍ലാല്‍.  മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട് മുന്‍പാണ് മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീടുവിട്ട് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്. മോഹന്‍ലാലും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 

മണിക്കൂറുകള്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെലവഴിച്ചു. ഇച്ചാക്കയ്‌ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിയും ഫഹദുമെല്ലാം മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. മുടിയും താടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണത്തിനാണ് മമ്മൂട്ടി പുതിയ ലുക്കില്‍ ആരാധകര്‍ക്ക് മുമ്പില്‍ എത്തിയത്. അന്ന് രണ്ട് സൂപ്പര്‍ താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com