'അവർ ഞങ്ങളെ പിന്തുടരുകയാണ്, ഇത് ഇപ്പോൾ അവസാനിപ്പിക്കണം'; രൂക്ഷമായി പ്രതികരിച്ച് അനുഷ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 01:26 PM |
Last Updated: 07th January 2021 01:26 PM | A+A A- |
അനുഷ്കയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി, അനുഷ്ക ശർമ/ ഫേയ്സ്ബുക്ക്
അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തി പ്രസിദ്ധപ്പെടുത്തിയതിന് എതിരെ ബോളിവുഡ് നടി അനുഷ്ക ശർമ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഭർത്താവ് വിരാട് കൊഹ് ലിക്കൊപ്പം ബാൽക്കണിയിൽ ഇരിക്കുന്ന ചിത്രമാണ് ഇരുവരുടേയും അനുമതിയില്ലാതെ ഒരു മാധ്യമം പ്രസിദ്ധീകരിച്ചത്. ഇത് പങ്കുവെച്ചുകൊണ്ട് തങ്ങളുടെ സ്വകാര്യത മാനിക്കണം എന്നാണ് താരം കുറിച്ചത്.
ഫോട്ടോഗ്രാഫറോടും പബ്ലിക്കേഷനോടും പലപ്രാവശ്യം പറഞ്ഞിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ്, ഇപ്പോൾ നിങ്ങളിത് അവസാനിപ്പിക്കണം- അനുവാദമില്ലാതെ ചിത്രീകരിച്ച ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുഷ്ക കുറിച്ചു. സംസാരിച്ചുകൊണ്ട് വീടിനുള്ളിൽ ഇരിക്കുന്ന അനുഷ്കയേയും കൊഹ് ലിയേയുമാണ് വിഡിയോയിൽ കാണുന്നത്.
നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് അനുഷ്കയും കൊഹ് ലിയും. ജനുവരിയിൽ കുഞ്ഞതിഥി എത്തുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അനുഷ്കയുടെ പ്രസവത്തെ തുടർന്ന് ഓസ്ട്രേലിയൻ പരമ്പര പാതിയിൽ ഉപേക്ഷിച്ച് കൊഹ് ലി നാട്ടിൽ എത്തിയിരുന്നു.