'ദൂരെ നിന്നു നോക്കുമ്പോൾ വളരെ ചെറുതാണ്', ജോലിക്കാർക്കൊപ്പം പണിയെടുത്ത് അലി അക്ബർ, ചിത്രങ്ങൾ

അലി അക്ബറിന്റെ വീടിന് സമീപമുള്ള പറമ്പിലാണ് സെറ്റ് ഒരുങ്ങുന്നത്
സിനിമ സെറ്റിൽ അലി അക്ബർ/ ഫേയ്സ്ബുക്ക്
സിനിമ സെറ്റിൽ അലി അക്ബർ/ ഫേയ്സ്ബുക്ക്

ലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ സിനിമ സെറ്റ് പുറത്തുവിട്ട് അലി അക്ബർ. സിനിമ സെറ്റിൽ ജോലിക്കാരെ സഹായിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. അലി അക്ബറിന്റെ വീടിന് സമീപമുള്ള പറമ്പിലാണ് സെറ്റ് ഒരുങ്ങുന്നത്. 

ദൂരെ നിന്നു നോക്കുമ്പോൾ മമധർമ്മ വളരെ ചെറുതാണ്. അടുക്കുമ്പോൾ അതിന്റെ വിശാലത തൊട്ടറിയാം.. ഒരു സമൂഹത്തിന്റെ വിയർപ്പിനോടൊപ്പം എന്റെ വിയർപ്പും കൂടിച്ചേരുമ്പോൾ ഉയരുന്ന തൂണുകൾക്ക് ബലം കൂടും..
നന്ദി- അലി അക്ബർ കുറിച്ചു. പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി കമന്റുകളാണ് വരുന്നത്.

'1921 പുഴ മുതല്‍ പുഴ വരെ' എന്ന് പേരു നൽകിയിരിക്കുന്ന ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് നിർമിക്കുന്നത്. ഇതിനോടകം ഒരു കോടിയിൽ അധികം രൂപ സമാഹരിച്ചിരുന്നു.  അടുത്തിടെയാണ് ചിത്രത്തിന്റെ പേര് അലി അക്ബര്‍ പ്രഖ്യാപിച്ചത്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അതിനാലാണ് ഇത്തരമൊരു പേരെന്നും അലി അക്ബര്‍ പറയുന്നു.

നേരത്തെയും ചിത്രത്തിനുവേണ്ടി ഒരുങ്ങുന്ന 900 ചതുരശ്രയടിയുടെ ഷൂട്ടിംഗ് ഫ്ലോറിനെക്കുറിച്ചുള്ള അലി അക്ബറിന്‍റെ പോസ്റ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ സാങ്കേതികവിദ്യയൊന്നും വികസിക്കാത്ത ഒരു കാലത്തെക്കുറിച്ചുള്ള സിനിമ ചെയ്യാന്‍ ആ വലുപ്പത്തിലുള്ള ഫ്ളോര്‍ മതിയെന്നാണ് അലി അക്ബറിന്റെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com