കണക്കുകൂട്ടി വിക്രത്തിന്റെ കളി, പിടികൂടാൻ ഇർഫാൻ പഠാനും റോഷൻ മാത്യുവും; കോബ്ര ടീസർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 12:52 PM |
Last Updated: 09th January 2021 12:52 PM | A+A A- |
വിക്രം, ഇർഫാൻ പഠാൻ, റോഷൻ മാത്യു/ കോബ്ര ടീസറിൽ നിന്ന്
ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ടീസർ പുറത്ത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിക്രത്തിന്റെ അതിഗംഭീര പ്രകടനവുമായാണ് ടീസർ എത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി നടൻ റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ ഗണിതശാസ്ത്രജ്ഞനായാണ് വിക്രം വേഷമിടുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായാണ് ഇർഫാൻ എത്തുന്നത്. 'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത്.
വിക്രം ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ഏഴ് വ്യത്യസ്ത ലുക്കുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ വിക്രത്തിന്റെ വിവിധ ഗെറ്റപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. എആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ ഷെഡ്യൂളിന് ശേഷം കൊല്‍ക്കത്തയിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ഫെബ്രുവരിയില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.