മകന്റെ ചുംബന രംഗം ചിത്രീകരിച്ചപ്പോള്‍ എന്തുതോന്നി?; മറുപടിയുമായി ഡേവിഡ് ധവാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 05:23 PM |
Last Updated: 09th January 2021 05:23 PM | A+A A- |
വരുൺ ധവാനും സാറ അലി ഖാനും കൂലി നമ്പർ വണ്ണിൽ, ചിത്രത്തിന്റെ ലൊക്കേഷനിൽ ഡേവിഡ് ധവാനൊപ്പം വരുൺ ധവാൻ/ ഇൻസ്റ്റഗ്രാം
വരുണ്‍ ധവാനെ നായകനാക്കി അച്ഛന്‍ ഡേവിഡ് ധവാന്‍ ഒരുക്കിയ ചിത്രമാണ് കൂലി നമ്പര്‍ വണ്‍. സൂപ്പര്‍ഹിറ്റായ ഗോവിന്ദയുടെ പഴയ ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. സാറ അലി ഖാനാണ് ചിത്രത്തില്‍ നായിക. മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഗ്ലാമറസ് രംഗങ്ങളും ചുംബനരംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മകന്റെ ചുംബന രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഡേവിഡ്.
ചുംബന രംഗം ചിത്രീകരിക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ലെന്നും ഞങ്ങള്‍ വളരെ പ്രൊഫഷണലായിരുന്നു എന്നുമാണ് ഡേവിഡ് പറയുന്നത്. വരുണിനൊപ്പം ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ അവനെ നോക്കുകയോ ഇതുചെയ്യണം അത് ചെയ്യരുത് എന്നൊന്നും പറയാറില്ല. സ്‌ക്രിപ്റ്റ് ചുംബന രംഗം ആവശ്യപ്പെടുന്നുണ്ടെന്നും നമുക്ക് അത് ചെയ്യണമെന്നും പറയും. അതില്‍ തെറ്റൊന്നുമില്ല. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അനായാസമായ രംഗമാണിത്. പ്രൊഫഷണലായി ചെയ്യുമ്പോള്‍ ചുറ്റും നോക്കേണ്ടിവരാറില്ല. ഇന്ന് അതെല്ലാം പ്രാക്റ്റിക്കലാണ്. എങ്ങനെ ചെയ്യണം എന്നത് നടനും നടിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
90കളില്‍ നിറഞ്ഞു നിന്നിരുന്ന സംവിധായകനാണ് ഡേവിഡ് ധവാന്‍. അദ്ദേഹം ഒരുക്കിയ രാജ ബാബുസ സാജന്‍ ചലേ സസുരാല്‍ തുടങ്ങിയവ മികച്ച വിജയം നേടിയിരുന്നു. മകന്‍ അരുണ്‍ ധവാനെ നായകനാക്കി മൂന്ന് ചിത്രങ്ങളാണ് ഡേവിഡ് ഒരുക്കിയിരിക്കുന്നത്. മേം തെരാ ഹീറോസ ജുഡുവാ2 എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ആമസോണ്‍പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തിയത്.