'ഒന്നും ഒരിക്കലും നന്നാവില്ലെന്നു കരുതി, പക്ഷേ സംഭവിച്ചത്'; വിജയ്ക്കൊപ്പം കാളിദാസ്; ഒരിക്കലും ക്ഷമിക്കില്ലെന്ന് മാളവിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 12:09 PM |
Last Updated: 09th January 2021 12:09 PM | A+A A- |
വിജയും കാളിദാസ് ജയറാമും, മാളവിക ജയറാം/ ഇൻസ്റ്റഗ്രാം
തമിഴ് സൂപ്പർതാരം വിജയ് യുമായി കൂടിക്കാഴ്ച നടത്തി നടൻ കാളിദാസ് ജയറാം. താരം തന്നെയാണ് മാസ്റ്ററെ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത് എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്. ഇതോടെ വിജയ് യും കാളിദാസും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നു.
‘കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ. നന്ദി വിജയ് സർ. ഇത്രയും സമയം ചിലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിത്’- കാളിദാസ് കുറിച്ചു. നിരവധി പേരാണ് കാളിദാസിന് ആശംസകളുമായി എത്തുന്നത്.
താരത്തിന്റെ സഹോദരി മാളവിക ജയറാമിന്റെ കമന്റും വൈറലാവുകയാണ്. ഇതിന് നിന്നോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല എന്നാണ് മാളവിക കുറിച്ചത്.
വിജയ് ചിത്രം റിലീസിന് ഒരുങ്ങവെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. ജനുവരി 13 ന് പൊങ്കൽ റിലീസായാണ് ചിത്രം തീയെറ്ററിൽ എത്തുന്നത്. കഴിഞ്ഞ വർഷം കാളിദാസിന്റെ ലക്കി ഇയറായിരുന്നു. ലോക്ഡൗൺ കാലത്ത് കാളിദാസ് അഭിനയിച്ച പാവകഥകൾ, പുത്തൻ പുതു കാലൈ എന്നീ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടി. പാവകഥകളിൽ ട്രാൻസ് വ്യക്തിയായെത്തി താരം അതിശയിപ്പിച്ചിരുന്നു.