കുട്ടിയുടുപ്പില്‍ സുന്ദരിയായി രചന നാരായണന്‍കുട്ടി; ചിത്രങ്ങള്‍ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 03:25 PM |
Last Updated: 09th January 2021 03:25 PM | A+A A- |
രചന നാരായണൻകുട്ടി/ ഫേയ്സ്ബുക്ക്
നാടൻ ലുക്കിലാണ് നടി രചന നാരായണൻകുട്ടി കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ പുതുവത്സരത്തിൽ പുത്തൻ മാറ്റങ്ങളുമായാണ് താരം എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രചന. കുട്ടിയുടുപ്പ് അണിഞ്ഞ് അതീവഗ്ലാമറസ് ലുക്കിലാണ് രചനയുടെ ഫോട്ടോഷൂട്ട്.
സ്ലീവ് ലസ് ഫ്ളോറൽ ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. അതിനൊപ്പം ബൂട്ട്സും അണിഞ്ഞിട്ടുണ്ട്. ശക്തമായ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുഖപ്രദമായ, സൗകര്യപ്രദമായ ജീവിതം യഥാർത്ഥ ജീവിതമല്ല.. ഏറ്റവും സുഖപ്രദം ജീവിതം കല്ലറയ്ക്ക് അകത്താണെന്നാണ് താരം കുറിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതം പോയെന്നും കളർ ഫുൾ ജീവിതം കാണാൻ സ്വൈപ്പ് ചെയ്യുവെന്നും മറ്റു രണ്ട് ചിത്രങ്ങൾക്ക് അടിക്കുറിപ്പായി താരം പറയുന്നു.
ഗിരീഷ് ഗോപിയാണ് സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നോബിൾ പൗലോസാണ് മേക്കപ്പ്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നേരത്തെ രാജാരവിവർമയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിനെ പുനരാവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ട് താരം പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളും മെയ്ക്കിങ്ങ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.