'പ്രിയപ്പെട്ട ദാസേട്ടന്', ഇത് ചിത്രയുടെ പിറന്നാള്‍ സമ്മാനം; വിഡിയോ

ചിത്രയ്‌ക്കൊപ്പം മലയാളത്തിലെ പ്രിയ ഗായകരും ദാസേട്ടന്റെ ഇഷ്ടഗാനങ്ങളുമായി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്
കെഎസ് ചിത്ര, യേശുദാസ്/ ഫേയ്‌സ്ബുക്ക്
കെഎസ് ചിത്ര, യേശുദാസ്/ ഫേയ്‌സ്ബുക്ക്

ഗാനഗന്ധര്‍വര്‍ കെജെ യേശുദാസിന്റെ 81ാം പിറന്നാളാണ് നാളെ. ഇപ്പോള്‍ ദാസേട്ടന് ഗായിക കെഎസ് ചിത്ര നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ആരാധകരുടെ മനം കീഴടക്കുന്നത്. യേശുദാസിന്റെ വിവിധ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. 

ചിത്രയ്‌ക്കൊപ്പം മലയാളത്തിലെ പ്രിയ ഗായകരും ദാസേട്ടന്റെ ഇഷ്ടഗാനങ്ങളുമായി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്ര തന്നെയാണ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ ട്രിബ്യൂട്ട് വിഡിയോ പങ്കുവെച്ചത്.

'പ്രിയപ്പെട്ട ദാസേട്ടന്, പിറന്നാള്‍ ആശംസങ്ങള്‍. ഞാന്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം സിനിമപ്രേമികളില്‍ നിന്നുള്ള ചെറിയ ആദരമാണിത്. ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച ആരോഗ്യവും സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു. അനുഗ്രഹത്തോടെയും സുരക്ഷിതനായും ഇരിക്കൂ. ഞങ്ങളെല്ലാം വളരെ അധികം സ്‌നേഹിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ അങ്ങ് പാടുന്നതുകാണണം എന്നാണ് ആഗ്രഹിക്കുന്നത്. പിറന്നാള്‍ ആശംസകളും പുതുവത്സരാശംസകളും - എന്ന അടിക്കുറിപ്പിലാണ് ചിത്ര വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ യേശുദാസ് പാടിയ വിവിധ ഗാനങ്ങളുമായാണ് ഗായകര്‍ എത്തുന്നത്. സായന്തനം ചന്ദ്രിക ലോലമായ് എന്ന ഗാനം ആലപിച്ചുകൊണ്ട് ചിത്രയാണ് വിഡിയോ തുടങ്ങുന്നത്. പിന്നണിഗായകരായ സിത്താര, ഹരിഷ് ശിവരാമകൃഷ്ണന്‍, മിഥുന്‍ ജയരാത് എന്നിവരും ഗാനം ആലപിച്ചിട്ടുണ്ട്. മിഥുന്‍ തന്നെയാണ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത്. സുദേവ് കുന്നത്തിന്റെയാണ് ആശയം. 

ടെസ്സ ജോണ്‍, രാജേഷ്, ലക്ഷ്മി, സുഷ്മ പ്രവീണ്‍, രാജേഷ് നായര്‍, ഡോ.മൈക്കിള്‍ മണര്‍ക്കാട്, ജിയ ഹരികുമാര്‍, സുദേവ് കുന്നത്ത് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com