'ഇഷ്ടമുള്ള ആളുടെ കൂടെ ഇഷ്ടമുള്ളത് ചെയ്യുവാനുള്ള ഫ്രീഡം', അമ്പരപ്പിച്ച് അനുപമ; ഫ്രീഡം അറ്റ് മിഡ്നൈറ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 01:41 PM |
Last Updated: 10th January 2021 01:41 PM | A+A A- |
അനുപമ പരമേശ്വരൻ, ഹക്കിം ഷാജഹാൻ/ വിഡിയോ സ്ക്രീൻഷോട്ട്
അനുപമ പരമേശ്വരൻ പ്രധാന വേഷത്തിൽ എത്തുന്ന ഷോർട്ട്ഫിലിം ഫ്രീഡം അറ്റ് മിഡ്നൈറ്റ് പുറത്ത്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ ആണ് മറ്റൊരു പ്രധാന റോളിൽ എത്തുന്നത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ പറയുന്നത്. ചന്ദ്ര എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ഭർത്താവ് ദാസായാണ് ഹക്കിം എത്തുന്നത്. സസ്പെൻസും ആകാംക്ഷയും നിറഞ്ഞു നിൽക്കുന്നതാണ് ചിത്രം. മികച്ച പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് അനുപമ. വ്യത്യസ്ത പ്രമേയവുമായി എത്തിയ ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.
ആർജെ ഷാൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നേരത്തെ ഷാൻ ചെയ്ത മൂന്നാമിടം എന്ന ഷോർട്ട് ഫിലിം ശ്രദ്ധനേടിയിരുന്നു. പോഷ് മാജിക്കാ ക്രീയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിജിന്‍ ബാബിനോ. ജോയല്‍ കവിയാണ് എഡിറ്റിങ്.