എനിക്കും സുരേഷ് ​ഗോപിക്കും മാത്രം ട്രോൾ, മമ്മൂട്ടിയെ വിമർശിക്കാത്തത് എന്താണ്? കൃഷ്ണകുമാർ

ബിജെപി അനുകൂല നിലപാട് എടുക്കുന്നവർക്ക് മാത്രമാണ് ട്രോൾ ചെയ്യപ്പെടുന്നത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്
സുരേഷ് ​ഗോപി, കൃഷ്ണകുമാർ, മമ്മൂട്ടി/ ഫേയ്സ്ബുക്ക്
സുരേഷ് ​ഗോപി, കൃഷ്ണകുമാർ, മമ്മൂട്ടി/ ഫേയ്സ്ബുക്ക്

രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് നടൻ കൃഷ്ണകുമാർ. ഇതിന്റെ ഭാ​ഗമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മറ്റും ബിജെപി വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ ഉയരുന്ന പരിഹാസങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. ബിജെപി അനുകൂല നിലപാട് എടുക്കുന്നവർക്ക് മാത്രമാണ് ട്രോൾ ചെയ്യപ്പെടുന്നത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്. 

രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും കൃഷ്ണകുമാർ ചോദിച്ചു. തന്റെ നിലപാടുകളെ പറ്റി കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെ ഒരു വാർത്താ ചാനലിനോട് കൃഷ്ണകുമാർ പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ചും താരം വ്യക്തമാക്കി. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com