'നീ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല', ഫർഹാനോട് കാമുകി; വൈറലായി ചിത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 11:07 AM |
Last Updated: 10th January 2021 11:14 AM | A+A A- |
ഫര്‍ഹാൻ അക്തറും ഷിബാനി ദണ്ടേകറും/ ഇൻസ്റ്റഗ്രാം
ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് ഫര്‍ഹാൻ അക്തറും ഷിബാനി ദണ്ടേകറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ബീച്ച് സെൽഫിയാണ് ആരാധക ശ്രദ്ധ നേടുന്നത്. ഫർഹാന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് ഷിബാനി പങ്കുവെച്ച ചിത്രമാണിത്. പ്രണയം നിറച്ച കുറിപ്പിനൊപ്പമാണ് ഷിബാനി ആശംസ കുറിച്ചത്.
എന്റെ ജീവിതത്തിലെ പ്രണയം, എന്റെ ഉറ്റസുഹൃത്ത്, എന്റെ ലുഡോ പങ്കാളി.... നീ ഇല്ലാതെ എങ്ങനെയായിരിക്കും ഈ യാത്രയെന്ന് എനിക്ക് അറിയില്ല. എന്റെ കൈ നീ കോര്‍ത്തുപിടിച്ചുകൊണ്ട് എന്നെ നോക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ കണ്ടതിൽവച്ച് പ്രതിഭാധനനായ നടനും മികച്ച മനുഷ്യനുമാണ് നീ. എന്റേതു മാത്രമായി ഇരിക്കുന്നതിന് നന്ദി. ഹാപ്പി ബർത്ത്ഡേ മൈ ഫൂ- ഷിബാനി കുറിച്ചു.
വർഷങ്ങളായി ഫർഹാനും ഷിബാനിയും പ്രണയത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. അന്ധുന അക്തറുമായി വിവാഹ മോചനം നേടി കഴിഞ്ഞാണ് ഫര്‍ഹാൻ അക്തര്‍ ഷിബാനിയുമായി പ്രണയത്തിലാകുന്നത്. നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ കയ്യടി നേടുന്ന താരമാണ് ഫർഹാൻ. ബോക്സിംഗ് താരമായി അഭിനയിക്കുന്ന തൂഫാൻ ആണ് ഫര്‍ഹാൻ അക്തറിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.