വര്‍ക്കല കടലില്‍ നിന്ന് ഒരു കൊണ്ടാക്ട് ലെന്‍സ് കിട്ടിയാന്‍ എനിക്ക് തിരിച്ചു തരണം; സര്‍ഫിങ് ചിത്രങ്ങളുമായി സുദേവ്
By സമകാലികമലയാളം ഡെസ്‌ക് | Published: 11th January 2021 02:23 PM |
Last Updated: 11th January 2021 02:23 PM | A+A A- |
സുദേവ് നായർ/ ഇൻസ്റ്റഗ്രാം
സർഫിങ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ സുദേവ് നായർ. വർക്കല ബീച്ചിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. എന്നാൽ സർഫിങ്ങെല്ലാം ആഘോഷമാക്കിയെങ്കിലും അതിനിടയിൽ നഷ്ടപ്പെട്ട ഒരുവസ്തു അന്വേഷിച്ച് നടക്കുകയാണ് താരം. എന്താണെന്നല്ലേ, താരത്തിന്റെ കോണ്ടാക്ട് ലെൻസ്. കടലിൽ നിന്ന് കണ്ടെത്തിയാൽ തിരിച്ചു തരണം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വര്‍ക്കല കടലില്‍ നിന്ന് ആരെങ്കിലും ഒരു കളര്‍ലസ് ട്രാന്‍സ്പരന്റ് കോണ്ടാക്ട് ലെന്‍സ് കണ്ടെത്തിയാന്‍ അത് എനിക്ക് തിരിച്ചുതരണം. അവസാന ചിത്രത്തിന് ശേഷം നഷ്ടപ്പെട്ടതാണ്. അന്ന് രാവിലെ ബാക്കി സമയം മുഴുവന്‍ അത് തെരഞ്ഞ് നടക്കുകയായിരുന്നു. ഇത് കേവലം ഡിസ്പോസബിള്‍ ലെന്‍സിന്റെ കാര്യമല്ല. എന്റെ ഈഗോയാണ്. അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാന്‍ വിടാന്‍ പറ്റില്ലല്ലോ- താരം കുറിച്ചു.
സർഫിങ്ങിനോടുള്ള താൽപ്പര്യത്തെക്കുറിച്ച് സുദേവ് നേരത്തെ പറഞ്ഞിട്ടുണ്ട്. സർഫിങ്ങിൽ മികച്ചവനാവുന്നതുവരെ നിർത്തില്ലെന്നാണ് പറയുന്നത്. മലയാളത്തിലെ തിരക്കേറിയ താരമാണ് ഇപ്പോൾ സുദേവ്. ടൊവിനോ തോമസിനൊപ്പം വഴക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.