ഇനി യാത്ര ഥാറിൽ, വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി വിജയ് ബാബു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 11:44 AM |
Last Updated: 11th January 2021 11:44 AM | A+A A- |
ഥാറുമായി വിജയ് ബാബു/ ഫേയ്സ്ബുക്ക്
വീട്ടിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് നടനും നിർമാതാവുമായ വിജയ് ബാബു. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ് യുവിയായ ഥാർ ആണ് താരം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പുത്തൻ അതിഥിയെ ആരാധകർക്കായി പങ്കുവെച്ചത്.
'കുടുംബത്തിലെ പുതിയ അതിഥി, ഒരേ ഒരു ഥാർ' എന്ന അടിക്കുറിപ്പിലാണ് ഥാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വിജയ് പോസ്റ്റ് ചെയ്തത്. മഹീന്ദ്ര ഥാറിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് വിജയ് തന്റെ പേരിലാക്കിയത്. 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണു ഥാറിന്റെ ഷോറൂം വില. ഇതിനോടകം നിരവധി മലയാളം താരങ്ങളാണ് ഥാർ സ്വന്തമാക്കിയത്. സംവിധായകന്‍ ഒമര്‍ലുലു, ഗായിക സയനോര, നടന്‍ ഗോകുല്‍ സുരേഷ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും ഥാര്‍ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണു പുതുതലമുറ ഥാർ അരങ്ങേറ്റം കുറിച്ചത്. അവതരണത്തിനു മുമ്പു ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2020 ഥാറിനു രണ്ട് എൻജിന്‍ മോഡലുകളുണ്ട്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്.