'വാങ്ക്' ഈ മാസം തിയറ്ററിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ച് ഉണ്ണി ആർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 10:23 PM |
Last Updated: 11th January 2021 10:23 PM | A+A A- |
ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് എന്ന കഥയെ ആസ്പദമാക്കി സംവിധായകൻ വി കെ പ്രകാശിൻറെ മകൾ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം റിലീസിനെത്തുന്നു. അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രം തിയറ്ററുകളിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകൻ. ഔസേപ്പച്ചന്റെ ഗാനങ്ങൾക്ക് തിരക്കഥാകൃത്ത് പിഎസ് റഫീക്കാണ് വരികൾ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറിൽ സിറാജുദ്ദീൻ കെ പി, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
ഒരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടർന്നുള്ള സംഭവ വികാസങ്ങളും പ്രതിപാദിക്കുന്ന കഥ സമകാലിക മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്.