'ജൂനിയര്‍ അനുഷ്‌ക' എത്തി; കോഹ്ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 04:26 PM |
Last Updated: 11th January 2021 04:33 PM | A+A A- |
വിരാട് കൊഹ്ലി, അനുഷ്‌ക ശര്‍മ്മ/ ചിത്രം: ട്വിറ്റർ
ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരുക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞ് പിറന്നതെന്ന് ട്വിറ്ററിലൂടെ കോഹ് ലി അറിയിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദികുറിച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുന്നതിലെ ആവേശമാണ് താരത്തിന്റെ വാക്കുകളില്‍ നിറഞ്ഞത്.
— Virat Kohli (@imVkohli) January 11, 2021
ഈ വര്‍ഷം ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ എത്തുന്ന സന്തോഷം താരദമ്പതികള്‍ പങ്കുവച്ചത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.പിന്നീടിങ്ങോട്ട് ഗർഭകാല വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവായിരുന്നു.