ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് പിന്നാലെ വാക്ക്‌പോര്; ട്വിറ്ററില്‍ തമ്മിലടിച്ച് രശ്മിയുടെ ജാസ്മിനും
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 05:51 PM |
Last Updated: 13th January 2021 08:38 AM | A+A A- |
ബിഗ് ബോസ് ഹിന്ദി സീസണ്‍ പുരോഗമിക്കുന്നതിനിടയില്‍ ആരാധകരെ ഞെട്ടുച്ചകൊണ്ടായിരന്നു പ്രമുഖ സീരിയല്‍ താരം ജാസ്മിന്‍ ബാസിന്റെ മടക്കം. സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ജാസ്മിന്‍ ഫൈനല്‍ ഉറപ്പിച്ച് മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഔട്ട് ആയിരിക്കുന്നത്. പുറത്തെത്തിയതിന് പിന്നാലെ നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രശ്മിയുമായി കൊമ്പികോര്‍ത്തിരിക്കുകയാണ് ജാസ്മിന്‍ ഇപ്പോള്‍.
ജാസ്മിന്‍ മത്സരാര്‍ത്ഥിയായ ബിഗ് ബോസ് 14-ാം സീസണില്‍ രശ്മി അതിഥിയായി എത്തിയിരുന്നു. മുന്‍ സീസണില്‍ നിന്ന് ചലഞ്ചേഴ്‌സായി 14-ാം സീസണില്‍ മത്സരത്തിനിറങ്ങിയ വികാസ് ഗുപ്തയ്ക്ക് പിന്തുണയുമായാണ് രശ്മി എത്തിയത്. വീടിനകത്ത് ചിലവിട്ട് കുറച്ച് സമയം കൊണ്ടുതന്നെ ജാസ്മിനെയും സുഹൃത്തും കാമുകനുമായ അലി ഗോണിയെയും രശ്മി വിമര്‍ശിക്കുകയുണ്ടായി. ഇതിന്റെ ബാക്കിപത്രമാണ് എവിക്ഷന് പിന്നാലെയുള്ള കൊമ്പുകോര്‍ക്കല്‍.
അലി വികാസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു രശ്മിയുടെ വിമര്‍ശനം. വികാസ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് അലി ഉന്നയിച്ചത്. ഇതിനെ രശ്മി എതിര്‍ക്കുകയാണുണ്ടായത്. ജാസ്മിനും അലിയും ചേര്‍ന്ന് വികാസിനെ ബുള്ളി ചെയ്‌തെന്ന രശ്മിയുടെ ട്വീറ്റില്‍ നിന്നാണ് പുതിയ വാഗ്വാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
@TheRashamiDesai’s definition of bullying is totally off the hook. If talking about personal agendas in the house is bullying then you have bullied the most. That's all you did in your season, dragged personal grudges into the show.#JasminBhasin #TeamJasmin #JBinBB14 #BiggBoss https://t.co/FHknR4pBc4
— Jasmin bhasin (@jasminbhasin) January 10, 2021
രശ്മിക്ക് ബുള്ളി എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും വ്യക്തിപരമായ അജഡ വച്ച് ഒരാളെ ആക്രമിക്കുന്നതാണ് ചൂണ്ടിക്കാട്ടുന്നതെങ്കില്‍ രശ്മി പങ്കെടുത്ത സീസണില്‍ അത് ഏറ്റവുമധികം ചെയ്തത് അവരാണെന്നും ജാസ്മിന്‍ തിരിച്ചടിച്ചു. ഇപ്പോഴിതാ ബിഗ് ബോസ് വീടിനുള്ളില്‍ താന്‍ പറഞ്ഞതെല്ലാം അലിയോട് മാത്രമായിരുന്നെന്നാണ് ജാസ്മിനെ ലക്ഷ്യംവച്ചുള്ള രശ്മിയുടെ ട്വീറ്റ്. ഒടുവില്‍ ചെമ്മരിയാടിന്റെ അഭിപ്രായം കേട്ട് സിംഹത്തിന് ഉറക്കം നഷ്ടപ്പെടില്ലെന്ന് കുറിച്ചിരിക്കുകയാണ് രശ്മി.
#TeamJasmin or @jasminbhasin seems like u want to create some “Tamasha”?
— Rashami Desai (@TheRashamiDesai) January 10, 2021
So here i go for ONE LAST TIME..
“A lion doesn't lose sleep over the opinion of sheep”.
Advice tha out of personal experience, bully dikha bully bola..Good Luck https://t.co/24C82xMUz3