മാസ്റ്റര്‍ സിനിമയുടെ ക്ലൈമാക്‌സ് ചോര്‍ച്ച : 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി

വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: വിജയ് നായകനായ മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. 400 വ്യാജ സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. 

ടെലകോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. 

മാസ്റ്റര്‍ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിതരണക്കാര്‍ക്കുള്ള ഷോയ്ക്കിടെയാണ് സിനിമയുടെ ഭാഗങ്ങള്‍ ചോര്‍ന്നതെന്ന് നിര്‍മ്മാതാക്കള്‍ സംശയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com