വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു; സമൂഹമാധ്യമങ്ങളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 09:00 AM |
Last Updated: 12th January 2021 09:00 AM | A+A A- |
മാസ്റ്ററിന്റെ പുതിയ പോസ്റ്റർ/ ചിത്രം: ട്വിറ്റർ
കൊച്ചി : സൂപ്പര്‍ താരം വിജയിന്റെ പുതിയ ചിത്രം മാസ്റ്റര്‍ സിനിമയുടെ ക്ലൈമാക്‌സ് ചോര്‍ന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
പൊങ്കല്‍ റിലീസായി നാളെ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് സിനിമയുടെ ക്ലൈമാക്‌സ് ചോര്‍ന്നത്. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്ക് ഇടെയാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എസ് പി ഫിലിം ക്രിയേറ്റീവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിര്‍മ്മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
ഒന്നര വര്‍ഷത്തെ അധ്വാനം തകര്‍ക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു.