ഒരു വർഷം നീണ്ട കാത്തിരിപ്പ്, മാസ്റ്ററിനേക്കാൾ മികച്ചത് എന്താണ്? ആദ്യ ദിവസം തന്നെ തിയറ്ററിലെത്തി കീർത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 01:18 PM |
Last Updated: 13th January 2021 01:18 PM | A+A A- |
കീര്‍ത്തി സുരേഷ് മാസ്റ്റര്‍ കാണാന്‍ എത്തിയപ്പോള്‍ പങ്കുവെച്ച ചിത്രം/ ഫേയ്‌സ്ബുക്ക്
വിജയ് ചിത്രം മാസ്റ്ററിന്റെ വരവോടെ വീണ്ടും തിയറ്ററുകളിൽ ആവേശം നിറയുകയാണ്. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആരാധകരിലേക്ക് മാസ്റ്റർ എത്തുന്നത്. അതിനാൽ ആവേശത്തിലാണ് ആരാധകർ. എന്നാൽ ആരാധകർ മാത്രമല്ല താരങ്ങളും ആദ്യ ദിവസം തന്നെ മാസ്റ്റർ കാണുന്നതിനായി തിയറ്ററിൽ എത്തിയിരിക്കുകയാണ്. തെന്നിന്ത്യൻ സുന്ദരി കീർത്തി സുരേഷാണ് തിയറ്ററിൽ എത്തി ചിത്രം കണ്ടത്. തിയറ്ററിനുള്ളിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചു.
ഒരു വർഷം മുഴുവൻ കാത്തിരുന്ന ശേഷം ഒരു തിയേറ്ററിൽ തിരിച്ചെത്തുന്നത് എത്രമാത്രം ആവേശഭരിതമാണെന്ന് വിവരിക്കാൻ പോലും കഴിയില്ല, ഇതിലും മികച്ചത് എന്താണ്? അത് മാസ്റ്ററിനു വേണ്ടിയാവുമ്പോൾ. ഇത് മാസ്റ്റർ പൊങ്കൽ ഡാ- താരം കുറിച്ചു. കീർത്തിയ പ്രശംസിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. പല താരങ്ങളും തിയറ്ററിൽ എത്താൻ മടിക്കുമ്പോൾ കീർത്തി ആദ്യ ദിവസം തന്നെ എത്തിയെന്നാണ് അവർ പറയുന്നത്.
Can’t even describe how ecstatic it feels to be back at a theatre after waiting for a whole year, and what’s even...
Posted by Keerthy Suresh on Tuesday, January 12, 2021
എന്നാൽ അതിനൊപ്പം വിമർശനവും ഉയരുന്നുണ്ട്. കീർത്തി സുരേഷ് പങ്കുവെച്ച ചിത്രത്തിൽ എല്ലാ സീറ്റിലും കാണികൾ ഇരിക്കുന്നതായാണ്. ഒരു സീറ്റ് വിട്ടുവേണം പ്രേക്ഷകരെ ഇരുത്താൻ എന്ന് നിർദേശമുണ്ടായിരുന്നു. അതിനാൽ തിയറ്ററിനുള്ളിലെ സോഷ്യൽ ഡിസ്റ്റൻസ് എവിടെയെന്നാണ് വിമർശകരുടെ ചോദ്യം.
ലോകേഷ് കനകരാജാണ് മാസ്റ്റർ സംവിധാനം ചെയ്തത്. ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. മാളവിക മോഹനനാണ് നായിക.