'ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവർക്ക് നെറുകുംതലയിൽ കിട്ടിയ അടി'; ഒമർ ലുലു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 05:26 PM |
Last Updated: 13th January 2021 05:26 PM | A+A A- |
രജിനി ചാണ്ടി പഴയ ചിത്രം, ഒമര്‍ ലുലു/ ഫേയ്‌സ്ബുക്ക്
സ്റ്റൈലിഷ് ഫോട്ടോഷൂട്ടിന്റെ പേരിൽ നടി രജനി ചാണ്ടി രൂക്ഷമായ സൈബർ ആക്രമണത്തിനാണ് ഇരയായത്. വളരെ മോശം ഭാഷയിലാണ് ഇവർ വിമർശിക്കപ്പെട്ടത്. തന്റെ പഴയ സ്വിംസ്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അതിന് താരം മറുപടി നൽകിയത്. ഇപ്പോൾ രജനി ചാണ്ടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് പുതിയ ചിത്രങ്ങൾ എന്നാണ് ഒമർ ലുലു ഫേയ്സ്ബുക്കിൽ കുറിച്ചത്.
ഒമർ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
"ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്...."
"ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന്
പറഞവരോട്...."
രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ.
പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ്ഞ ഒരു
ഡയലോഗും ഉണ്ട്....
"നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്.....
"ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്...." "ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ...
Posted by Omar Lulu on Tuesday, January 12, 2021