രാം ഗോപാല്‍ വര്‍മക്ക് ആജീവനാന്ത വിലക്കുമായി സിനിമ സംഘടന

1.25 കോടി രൂപയാണ് ആര്‍ജിവി നല്‍കാനുള്ളത്
രാം ഗോപാല്‍ വര്‍മ/ ഫയല്‍ ചിത്രം
രാം ഗോപാല്‍ വര്‍മ/ ഫയല്‍ ചിത്രം

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയെ ആജീവനാന്ത കാലത്തേക്ക് വിലക്കി ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. 1.25 കോടി രൂപയാണ് ആര്‍ജിവി നല്‍കാനുള്ളത്.

പണം നല്‍കുന്നതുമായി ബന്ധപ്പെട്ട നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കൈപ്പറ്റാന്‍ തയാറായില്ലെന്നുമാണ് എഫ്ഡബ്ല്യൂഐസിഇ പറയുന്നത്. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് പണം അടയ്ക്കണമെന്ന് പറഞ്ഞുകൊണ്ട് നിയമപരമായി നോട്ടീസ് അയച്ചെന്നും അവര്‍ വ്യക്തമാക്കി.

പാവപ്പെട്ട ടെക്‌നീഷ്യന്മാര്‍ക്കും ആര്‍ട്ടിസ്റ്റിനും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം രാം ഗോപാല്‍ വര്‍മ നല്‍കണം എന്നു മാത്രമായിരുന്നു തങ്ങളുടെ ആവശ്യം. ഇതിന്റെ ഭാഗമായി ഗോവ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പണം നല്‍കിയില്ലെങ്കിലും ഭാവിയില്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യില്ലെന്നും തീരുമാനിച്ചു. കൂടാതെ ഇ്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് ഗൈഡ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റ് യൂണിയനുകളേയും വിവരം അറിയിച്ചിട്ടുണ്ടെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു. 32 യൂണിയനുകള്‍ ഉള്‍പ്പെടുന്നതാണ് സംഘടന.

അതിനിടെ തന്റെ പുതിയ സിനിമകളുമായി മുന്നോട്ടുപോവുകയാണ് ആര്‍ജിവി. തന്റെ കരിയറിലെ സ്വപ്‌ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി 15 ന് പുറത്തുവിടുമെന്നാണ് അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com