സുരാജിന്റേയും നിമിഷയുടേയും ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നീ സ്ട്രീമിലൂടെ 15 ന് എത്തും; സിനിമയെ നശിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 12:37 PM |
Last Updated: 13th January 2021 12:37 PM | A+A A- |
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോസ്റ്റര്‍/ ഫേയ്‌സ്ബുക്ക്
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തുന്ന ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ റിലീസിന് ഒരുങ്ങുന്നു. നീ സ്‌ട്രീം എന്ന ഒടിടിപ്ലാറ്റ്ഫോമിലൂടെ ജനുവരി 15നാണ് ചിത്രം റിലീസിന് എത്തുന്നത്. സുരാജിന്റേയും നിമിഷയുടേയും വിവാഹചിത്രത്തിന്റെ കലണ്ടർ ചിത്രത്തിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. നീസ്ട്രീം പ്ലാറ്റ്ഫോമിൽ തന്നെ ഈ സിനിമ കാണണമെന്നും നിയമപരമല്ലാത്ത രീതിയിൽ സിനിമ കണ്ട് സിനിമയെ നശിപ്പിക്കരുതെന്നും സുരാജ് അഭ്യർത്ഥിച്ചു.
'നമ്മുടെ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ..മഹത്തായ ഭാരതീയ അടുക്കള Nee Stream (നീ സ്‌ട്രീം) എന്ന OTT പ്ലാറ്ഫോമിലൂടെ ജനുവരി15 ന് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്.. എല്ലാവരും നീസ്ട്രീം പ്ലാറ്റ്ഫോമിൽ തന്നെ ഈ സിനിമ കാണണമെന്നും നിയമപരമല്ലാത്ത രീതിയിൽ സിനിമ കണ്ട് സിനിമയെ നശിപ്പിക്കുന്ന രീതികളുടെ ഭാഗം ആകരുതേ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. 140 രൂപ കൊടുത്തു ഒരു ടിക്കറ്റ് എടുത്താൽ മൂന്ന് ഡിവൈസുകളിൽ 5 ദിവസത്തെ വലിഡിറ്റിയോടെ നിങ്ങൾക്ക് ഈ സിനിമ കാണാൻ പറ്റും.- താരം കുറിച്ചു. നീ സ്ട്രീം സബ്സ്ക്രൈബ് ചെയ്യുന്നത് എങ്ങനെയെന്നും സുരാജ് വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ..മഹത്തായ ഭാരതീയ അടുക്കള Nee Stream (നീ സ്‌ട്രീം) എന്ന OTT പ്ലാറ്ഫോമിലൂടെ ജനുവരി15 ന്...
Posted by Suraj Venjaramoodu on Monday, January 11, 2021
ജിയോ ബേബി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ. സുരാജും നിമിഷയും ഭാര്യാഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.