തിയ്യമ്മയുടെ പങ്കാളി എത്തി;രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തിൽ ശരത് അപ്പാനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 11:07 AM |
Last Updated: 13th January 2021 11:07 AM | A+A A- |
ശരത് അപ്പാനിയും കുടുംബവും; ഇൻസ്റ്റഗ്രാം
യുവനടൻ ശരത് അപ്പാനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. താരം തന്നെയാണ് ആൺകുട്ടി ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞുകൊണ്ട് മകന്റെ കുഞ്ഞികൈകളുടെ ചിത്രമാണ് താരം പങ്കുവെച്ചത്.
ഞങ്ങളുടെ രണ്ടാമത്ത സന്തോഷത്തെ വരവേൽക്കുകയാണെന്നു പറഞ്ഞ താരം എല്ലാവരുടയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി പറഞ്ഞു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. അടുത്തിടെയാണ് ഭാര്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രണ്ടാമതും അച്ഛനാകുന്നതിന്റെ സന്തോഷം അറിയിച്ചത്. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശരത് അപ്പാനിക്ക് തിയ്യമ എന്ന ഒരു മകളുണ്ട്.
എനിക്ക് ലഭിച്ച എല്ലാ പദവികളിലും അച്ഛന്‍ എന്നുള്ളതാണ് ഏറ്റവും മികച്ചത്. രണ്ടാമതും ആ പദവി ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഇതിനെല്ലാം മേലെ എന്റെ മകള്‍ തിയ്യമ്മ അവളുടെ പങ്കാളിയെ സ്വീകരിക്കാനായി ഇപ്പോള്‍ എത്രത്തോളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നത് എനിക്ക് പ്രകടിപ്പിക്കാനാവുന്നില്ല എന്നാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.