സുശാന്തിന്റെ മരണം തമാശയാക്കി, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനെതിരെ രൂക്ഷ വിമര്‍ശനം

താരത്തിന്റെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളവും റിയ ചക്രവര്‍ത്തിയുടെ അറസ്റ്റുമെല്ലാമാണ് വിഡിയോയില്‍ പറഞ്ഞത്
ഡാനിയൽ ഫെർണാണ്ടസ്, സുശാന്തും റിയയും/ ഇൻസ്റ്റ​ഗ്രാം
ഡാനിയൽ ഫെർണാണ്ടസ്, സുശാന്തും റിയയും/ ഇൻസ്റ്റ​ഗ്രാം

ന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം തമാശയാക്കി എന്നാരോപിച്ച് കൊമേഡിയന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസിനെതിരെ രൂക്ഷ വിമര്‍ശനം. ജനുവരി 11 ന് നടന്ന ഒരു സ്റ്റാന്‍ഡ് അപ്പ് കോമഡിയിലാണ് സുശാന്തിന്റെ മരണത്തെക്കുറിച്ച് പരാമര്‍ശമുണ്ടായത്. താരത്തിന്റെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളവും റിയ ചക്രവര്‍ത്തിയുടെ അറസ്റ്റുമെല്ലാമാണ് വിഡിയോയില്‍ പറഞ്ഞത്. 

ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് വിവാദമായത്. ഒരാളുടെ മരണത്തെ തമാശയാക്കുന്നത് ശരിയല്ല എന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്ന് ഡാനിയര്‍ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തി. എന്നാല്‍ സുശാന്തിന്റെ മരണത്തെക്കുറിച്ച് പറഞ്ഞതിനല്ല അദ്ദേഹം ക്ഷമ പറഞ്ഞത്. തന്റെ ചില തെറ്റായ പരാമര്‍ശങ്ങളെക്കുറിച്ചാണ്. 

റിയയെ കുറ്റവിമുക്തയാക്കി എന്നാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജാമ്യം കിട്ടിയാണ് റിയ പുറത്തിറങ്ങിയത്. കുറ്റവിമുക്തയായെന്ന് മറ്റൊരു സ്ഥലത്തും പറയില്ല എന്നാണ് ഡാനിയല്‍ കുറിക്കുന്നത്. ബാക്കി പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കൊമേഡിയന്‍ എന്ന നിലയില്‍ ആളുകളെ രസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ചില സമയത്ത് ഇത്തരത്തിലുള്ള സുഖകരമല്ലാത്ത പ്രതികരണങ്ങളും ഉണ്ടാകുമെന്നുമാണ് ഡാനിയല്‍ കുറിച്ചു. എഡിറ്റ് ചെയ്തപ്പോള്‍ തന്റെ പ്രിയപ്പെട്ട ഒരു കോമഡി നഷ്ടപ്പെട്ടെന്നും അതു കൂടി ചേര്‍ത്ത് മറ്റൊരു വിഡിയോ അപ്ലോഡ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com