ഖാലിദ് റഹ്മാന്റെ ലവ് കേരളത്തിലെ തിയറ്ററുകളിലേക്കും, റിലീസ് തിയതി പ്രഖ്യാപിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2021 10:09 AM |
Last Updated: 14th January 2021 10:09 AM | A+A A- |
ലവ് ട്രെയിലറിൽ നിന്ന്/ ഫയൽചിത്രം
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ലവ് കേരളത്തിലെ തിയറ്ററുകളിലേക്ക്. ജനുവരി 29 നാണ് ചിത്രം റിലീസിന് എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോക്ക്ഡൗണിന് ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. കേരളത്തിലെ തിയറ്ററുകൾ തുറന്നതോടെയാണ് ചിത്രം റിലീസിന് എത്തുന്നത്. അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു ഫ്ളാറ്റിനുള്ളിലെ ഭാര്യാ-ഭര്‍ത്താക്കന്‍മാരുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.